KOYILANDY DIARY

The Perfect News Portal

ചാലിയാറിനെ രക്ഷിക്കാനുള്ള പുതിയൊരു ജനകീയ ഇടപെടലിന്റെ തുടക്കവുമായി ‘ക്ലീന്‍ ചാലിയാര്‍ സേവ് ചാലിയാര്‍’

മലപ്പുറം: അരീക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, വ്യാപാരികളും, സനദ്ധ സംഘടനകളും ഒത്തൊരുമിച്ച്‌ നീങ്ങിയപ്പോള്‍ അതൊരു പുതിയ ചരിത്രമായി. ചാലിയാറിനെ രക്ഷിക്കാനുള്ള പുതിയൊരു ജനകീയ ഇടപെടലിന്റെ തുടക്കവുമായി.

അരീക്കോട് ഗ്രാമപഞ്ചായത്തിന്റെ നേത്രത്വത്തില്‍ ഞായറാഴ്ച രാവിലെ അരീക്കോട് ടൗണിനേയും ചാലിയാര്‍ പുഴയേയും മാലിന്യ മുക്തമാക്കുന്നതിനായി വ്യാപാരികള്‍ കടകളടച്ചും, സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബുകള്‍, ട്രോമോ കെയര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍, ജനമൈത്രി പോലിസ്, ഫയര്‍ ഫോയ്സ്, ദ്രുത കര്‍മ്മ സേന, ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ എഴുനൂറോളം വളണ്ടിയര്‍മാരുടെ ശ്രമഫലമായാണ് ടൗണിലേയും ചാലിയാറിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്തത്.

ടൗണിലെ പരിസര പ്രദേശങ്ങളും, ചാലിയാറും മാലിന്യ മുക്തമാക്കാനും അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പുഴയുടെ അടിത്തട്ടില്‍ നിന്നു ഒട്ടേറെ തോണികള്‍ പുറത്തെടുക്കാനും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച്‌ സംസകരിക്കാനും ഇതുവഴി സാധിച്ചു. രാവിലെ 8 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസി സണ്ട് അമ്ബാഴത്തിങ്ങല്‍ മുനീറ യുടെ അദ്ധ്യക്ഷതയില്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പറമ്ബന്‍ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

Advertisements

കോഡിനേറ്റര്‍ വൈസ് പ്രസിഡണ്ട് എഡബ്ളിയു അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞു, ബ്ലോക് പഞ്ചായത്ത് മെമ്ബര്‍മാരായ സി അബ്ദുറഹിമാന്‍ മാസ്റ്റര്‍,ശ്രീപ്രിയ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി പി സുഹൈര്‍ ,എ ഷീന, ഉമ്മര്‍ വെള്ളേരി, എ എം ഷാഫി, എം പി ഭാസ്കരന്‍ ,എം പി രമ, ശിഹാബുദ്ധീന്‍ പി, നിഷ കാവുങ്ങല്‍ എം പി അബൂബക്കര്‍ സിദ്ധീഖ് ‘ കെ രതീഷ് ,കെ.ശ്രീജ കെ പി ഫാത്തിമ കുട്ടി, പി സനാഉള്ള, പി ഗീത ,എപി ബീന ,വ്യാപാരി വ്യവസായി മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് മജീദ്, വ്യാപാരി വ്യവസായി നേതാക്കളായ കെ എ നാസര്‍ അല്‍മായ റസാഖ്, എം പി നാസര്‍, അരീക്കോട് സബ് ഇന്‍സപെക്ടര്‍ കെ സിനോദ് , അബ്ദുല്‍ ഗഫൂര്‍ (,ഫയര്‍ഫോഴ്‌സ്‌) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *