ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ചു വീണ്ടും അപകടം


കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ മുമ്പിലുള്ള ഡിവൈഡറിലിടിച്ച് ചരക്കു ലോറി അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി ഒരു മണിയോടുകൂടി വടകര ഭാഗത്തേക്ക് പോകുന്ന ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഡിവൈഡർ തെറിച്ച് റോഡിൻറെ മറുവശത്ത് പോവുകയും ലോറി ഡിവൈഡറിൽ കയറി നിൽക്കുകയും ചെയ്തു.

അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷ സേന എത്തി ഡിവൈഡർ റോഡിൽ നിന്നും നീക്കി ഗതാഗതം തടസ്സം ഒഴിവാക്കി. അശാസ്ത്രീയമായ രീതിയിൽ ഉള്ള ഡിവൈഡർ സ്ഥാപിച്ചതിനാൽ ഇപ്പോൾ അപകടങ്ങൾ പതിവായിരിക്കുകയാണ്.


