KOYILANDY DIARY.COM

The Perfect News Portal

ഗ്യാസ് വില വർദ്ധനയിൽ KHRA കൊയിലാണ്ടി യുണിറ്റ് പ്രതിഷേധിച്ചു

കൊയിലാണ്ടി: ഗ്യാസ് വില വർദ്ധനയിൽ KHRA കൊയിലാണ്ടി യുണിറ്റ് പ്രതിഷേധിച്ചു.   നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനവിലയുടെയും ഗ്യാസിന്റെയും വിലക്കയറ്റത്തിൽ  പ്രയാസപ്പെടുന്ന ഹോട്ടൽ റസ്റ്റോറന്റ് മേഖലയിൽ ഇന്നലെ മാത്രം ഗ്യാസിന് 256 രൂപയാണ് വർദ്ധിപ്പിച്ചത്. കൊറോണയിൽ വലഞ്ഞ വ്യവസായമേഖല തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില വർദ്ധനവ്  ലൈസൻസ് ഫീ മുതൽ കറന്റ് ബില്ല് വരെ വർദ്ധിപ്പിച്ച സാഹചര്യത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടാവണമെന്നും കടക്കെണിയിൽ നിന്ന് കച്ചവടക്കാരെ രക്ഷിക്കണമെന്നും KARA ജില്ലാ ജോ സിക്രട്ടറിയും യുണിറ്റ് സിക്രട്ടറിയുമായ ടി.വി. സാദിഖ് പറഞ്ഞു. പ്രതിഷേധ പ്രകടനം യൂണിറ്റ് പ്രസിഡണ്ട് ഗണേശൻ ഉൽഘാടനം ചെയ്തു. 

യോഗത്തിൽ ഉല്ലാസ്. ദിൽഷാദ്, സുൽഫി, മുഹമ്മദലി, സുനിൽ, ജസ്ന രഞ്ജു, അജീഷ്, രാമകൃഷ്ണൻ, എന്നിവർ സംസാരിച്ചു. ജലീൽ മൂസ നന്ദിയും പറഞ്ഞു. ഹോട്ടൽ മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട്കൊണ്ട് പാചകവാതകത്തിനും അവശ്യ വസ്തുക്കളുടെയും വില വർദ്ധനവിൽ പ്രതിഷേധിച്ച് ഇന്നലെയും ഇന്നുമായി കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്ന് കൊണ്ടിരികുകയാണ് അതിന്റെ  ഭാഗമായിട്ടാണ് ഇന്ന് കൊയിലാണ്ടി പോസ്റ്റാഫീസിന് മുൻപിൽ കൊയിലാണ്ടി യൂണിറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *