KOYILANDY DIARY.COM

The Perfect News Portal

ഗൃഹനാഥന്‍ നടത്തിയ അക്രമത്തില്‍ ഭാര്യയും മകനും കൊലപ്പെട്ടു

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഏറാനെല്ലൂര്‍ കോളനിയില്‍ ഗൃഹനാഥന്‍ നടത്തിയ അക്രമത്തില്‍ ഭാര്യയും മകനും കൊലപ്പെട്ടു. ഏറാനെല്ലൂര്‍ കോളനിയില്‍ വിശ്വനാഥന്റെ ഭാര്യ ഷീല(47),മകന്‍ വിപിന്‍(23) എന്നിവരാണ് കൊല്ലപ്പെട്ടത്.

മദ്യലഹരിയിലായിരുന്ന വിശ്വാഥന്‍ രണ്ടു മക്കളെയും ഭാര്യയെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. മറ്റൊരു മകനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയും മക്കളുമായി വഴക്കിട്ടാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. വിശ്വനാഥനെ പോലീസ് പിന്നീട് പിടികൂടി. മദ്യലഹരിയില്‍ വിശ്വനാഥന്‍ വീട്ടുകാരുമായി വഴക്കിടുക പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു.

Share news