ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരെ ആദരിച്ചു

തിക്കോടി: തിക്കോടി ഫെസ്റ്റില്‍ പത്മശ്രീ ലഭിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരെ ആദരിച്ചു. ചടങ്ങില്‍ വി.പി.രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പി.എസ്.സി. അംഗം ടി.ടി.ഇസ്മയില്‍, പ്രൊഫ. സി.പി. അബൂബക്കര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ചന്ദ്രശേഖരന്‍ തിക്കോടി ഉപഹാരം നല്‍കി. സംസ്ഥാന യുവജനോത്സവത്തില്‍ മിമിക്രിയില്‍ രണ്ടാംസ്ഥാനം നേടിയ ആതിരയെ അനുമോദിച്ചു. സത്യന്‍ കുനിയില്‍, ഹര്‍ഷന്‍ കെ.കെ. എന്നിവര്‍ സംസാരിച്ചു. പ്രാദേശിക കലാകാരന്മാരുടെ നൃത്തസന്ധ്യയും ഉണ്ടായി.

