ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ 101–ാം പിറന്നാളാഘോഷം

കൊയിലാണ്ടി > കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ 101–ാം പിറന്നാളാഘോഷം ജൂലൈ ഒന്നിന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചേലിയ കലാലയം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പകല്‍ 3ന് നടക്കുന്ന പിറന്നാളാഘോഷത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, കെ ദാസന്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണന്‍, ഡോ ബസന്ത് കിരണ്‍,ഡോ. എം ആര്‍ രാഘവവാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 5 ന് ഡോ. ബസന്ത് കിരണ്‍, രചനാ നാരായണന്‍ കുട്ടി, അശ്വനി എന്നിവര്‍ അവതരിപ്പിക്കുന്ന കുച്ചുപ്പുടി, കലാമണ്ഡലം ബാലസുബ്രഹ്മണ്യനും ചേലിയ കലാലയം വിദ്യാര്‍ഥികളും അധ്യാപകരുംചേര്‍ന്ന് അവതരിപ്പിക്കുന്ന കഥകളി എന്നിവ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ കെ ദാമോദരന്‍, എന്‍ വി സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
