ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന് വിനീത് കൃഷ്ണന് ചരിഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന് വിനീത് കൃഷ്ണന് ചരിഞ്ഞു. രണ്ട് വര്‍ഷത്തോളമായി ആനത്താവളത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അഞ്ചോടെയായിരുന്നു അന്ത്യം. ആനയുടെ ഇരു നടകളിലും മാറി മാറി നീര് വരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കെട്ടുംതറിയില്‍ തളര്‍ന്ന് വീണിരുന്നു. ക്രെയിനിന്റെ സഹായത്തോടെ ഉയര്‍ത്തി മരത്തിന്റെ തഴകെട്ടി താങ്ങി നിറുത്തിയിരിക്കുകയായിരുന്നു.
വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ആയുര്‍വേദ, അലോപതി ചികത്സയാണ് നല്‍കിയിരുന്നത്. വനപാലകരെത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് ജഡം ഉച്ചയോടെ കോടനാട് വനത്തിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വനത്തില്‍ സംസ്കരിക്കും. തൃശൂര്‍ പി.എന്‍.ബലറാം 2003 ജനുവരി ഒന്നിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയ മൂന്ന് ആനകളിലൊന്നാണ് വിനീത്കൃഷ്ണന്‍. ദേവസ്വം രേഖകള്‍ പ്രകാരം 40 വയസ്സാണ് കണക്കാക്കുന്നത്. വിനീത്കൃഷ്ണന്റെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 49 ആയി ചുരുങ്ങി.

