KOYILANDY DIARY.COM

The Perfect News Portal

ഗുരുവായൂര്‍ ക്ഷേത്ര വികസനം നാട് ഒറ്റക്കെട്ടായി നിന്ന് നടപ്പിലാക്കണം: മുഖ്യമന്ത്രി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര വികസനം നാട് ഒറ്റക്കെട്ടായി നിന്ന് നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുരുവായൂര്‍ ടെമ്ബിള്‍ പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവായൂര്‍ ക്ഷേത്രം പോലുള്ള മഹത്തായ ക്ഷേത്രങ്ങളുടെ വികസനത്തിന് കൂട്ടായതും സമവായത്തോടു കൂടിയതുമായ സമീപനമാണ് വേണ്ടത്. പരിസരവാസികളുടേയും ക്ഷേത്രസന്നിധിയിലെ ചെറുകിട കച്ചവടക്കാരുടെയും ക്ഷേത്രവുമായുള്ള ആത്മബന്ധത്തെ മാനിക്കുന്ന തരത്തില്‍ പരസ്പര സഹകരണത്തോടെ ക്ഷേത്ര വികസനം സാധ്യമാകണം എന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലാദ്യമായി കേരളത്തിലെ ക്ഷേത്രങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനും ഭക്തരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും മുന്‍ഗണന നല്‍കിയ സര്‍ക്കാരാണ് കേരളത്തില്‍ ഭരണം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി.കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ, ഡി ജി പി ലോകനാഥ് ബഹ്റ എന്നിവര്‍ സംസാരിച്ചു.

Advertisements

3 കോടിയോളം ചിലവില്‍ നിര്‍മിക്കുന്ന ആധുനീക കെട്ടിടത്തില്‍. ടെമ്ബിള്‍ പൊലീസ് സ്റ്റേഷന്‍,​ഗുരുവായൂര്‍ എ സി പി ഓഫീസ്, റെസ്റ്റ് റൂം,സെക്യൂരിറ്റി റൂം,പാര്‍ക്കിംങ്ങ് എന്നീ സൗകര്യങ്ങളുണ്ടാകും. നിലവില്‍ ടെമ്ബിള്‍ സ്റ്റേഷന്‍ ഉണ്ടായിരുന്ന ദേവസ്വം വക സ്ഥലത്താണ് പുതിയ കെട്ടിടം പണികഴിപ്പിക്കുന്നത്. ഈ സ്ഥലം ദേവസ്വം പൊലീസിന് പാട്ടത്തിന് നല്‍കിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *