KOYILANDY DIARY

The Perfect News Portal

ഗുണ്ടാ ആക്രമണങ്ങള്‍ നേരിടാന്‍ പ്രത്യേക പൊലീസ് സേന; മുഖ്യമന്ത്രി

തിരുവനന്തപുരം:  കേരളത്തിലെ ഗുണ്ടാ ആക്രമണങ്ങള്‍ നേരിടാന്‍ പ്രത്യേക പൊലീസ് സേന രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.  ഗുണ്ടകളെയും ഗുണ്ടാ ആക്രമണങ്ങളെയും അമര്‍ച്ച ചെയ്യും. ആരെയും സംരക്ഷിക്കുന്ന നിലപാടുണ്ടാവില്ല. ആരുടെ എത്ര അടുത്ത ആളായാലും അവരെ സംരക്ഷിക്കില്ല. ഗുണ്ടകള്‍ക്ക് കവചം ഒരുക്കില്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗുണ്ടാ ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിനു അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പി ടി തോമസ് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. കേരളത്തില്‍ ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമാകുന്നതായും ജനങ്ങളുടെ ജീവനും സ്വത്തില്ലെന്നും സംരക്ഷണമില്ലെന്നും പി ടി തോമസ് ആരോപിച്ചു. കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്ന്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *