” ഗാന്ധിസ്മൃതി ” ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: രാജ്യം അഭിമുഖീകരിക്കുന്ന വര്‍ത്തമാനകാല പ്രതിസന്ധി തരണം ചെയ്യാന്‍ ഗാന്ധിജിയിലേക്ക് മടങ്ങണമെന്ന് മുക്കം മുഹമ്മദ് അഭിപ്രായപ്പെട്ടു. എന്‍.സി.പി. ബ്ലോക്ക് കമ്മിറ്റി കൊയിലാണ്ടിയില്‍
സംഘടിപ്പിച്ച ഗാന്ധിസ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡണ്ട് സി. രമേശന്, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ടി.എം. കോയ, പി. ചാത്തപ്പന്, ഇ.എസ്. രാജന്, ചേനോത്ത് ഭാസ്കരന്, കെ.കെ. ശ്രീഷു, ഒ. രാഘവന്, പി.എം.ബി. നടേരി, കെ.കെ.
നാരായണന് എന്നിവര്‍ സംസാരിച്ചു.

