KOYILANDY DIARY

The Perfect News Portal

ഗാന്ധിജയന്തി ദിനം: കൊയിലാണ്ടിയിൽ ശുചീകരണ വാരം ആചരിക്കുന്നു

കൊയിലാണ്ടി:  ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന്  ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ ശുചീകരണ യജ്ഞത്തിന് കൊയിലാണ്ടി നഗരസഭ തുടക്കമിടുന്നു. നഗരസഭയും ആരോഗ്യ വിഭാഗവും മുഴുവൻ കൗൺസിലർമാരും, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ, വിവിധ പോലീസ് സേനാംഗങ്ങൾ, മീഡിയാ ക്ലബ്ബ്, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളാകുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു.

രാവിലെ 8 മണിക്ക് നഗസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്യും.3-ാം തിയ്യതി ചൊവ്വാഴ്ച കടലോര ശുചീകരണം, 4ന് വിവിധ മാർക്കറ്റുകളും, 5ന് നഗരസഭാ പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളും, 6ന് വിദ്യാലയങ്ങളിലും, സ്ഥാപനങ്ങളിലുമുള്ള പൊതു സ്ഥലങ്ങളിലുമുള്ള ശുചി മുറികളും, വൃത്തിയാക്കും. 7ന് നഗരസഭയിലെ അലോപ്പതി, ആയുർവ്വേദ, ഹോമിയോ ആശുപത്രികളിൽ ശുചീകരണം നടത്തും. സ്വാകാര്യ ആശുപത്രികളും പ്രവർത്തനത്തിൽ പങ്കാളികളവണമെന്നും, 8 ന് മുഴുവൻ വാർഡുകളിലും ശുചീകരണം പ്രവർത്തനം നടക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

നഗരസഭയെ സമ്പൂർണ്ണ മാലിന്യ രഹിത നഗരമാക്കാനുള്ള ബൃഹത്തായ പരിപാടികൾക്ക് പരിപാടി തയ്യാറാക്കിയിട്ടിണ്ട്. ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച നഗരത്തിൽ മുഴുവൻ കടകളിലും കൊയിലാണ്ടി എം. ജി. കോളജിലെ ഡിഗ്രി വിദ്യാർത്ഥികൾ സർവ്വെ നടത്തും. അവർക്കുള്ള പരിശീലനം നൽകിക്കഴിഞ്ഞു.

Advertisements

കടകളിൽ നിന്നും വീടുകളിൽ നിന്നും യൂസർ ഫീ ഈടാക്കിക്കൊണ്ട് മാലിന്യ സംസ്‌ക്കരണത്തിന് രാം ബയോളജിക്കൽ കോഴിക്കോടിനെയും, ഗ്രീൻ വേംസ് കോഴിക്കോടിനെയും ഇതിനകം ചുമതലപ്പെടുത്തിക്കഴിഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. എം. പ്രസാദിന്റെയും, കെ. സുബൈറിന്റെയും നേതൃത്വത്തിൽ നൈറ്റ് പട്രോളിംഗ് നടത്തിവരുന്നുണ്ട്.

നഗരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടുപിടിച്ച് 20000 രൂപ പിഴ ഈടാക്കി ഹോട്ടലുകൾ, കൂൾബാർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്താൻ മുഖ്യ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. പ്രമോദ് ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ ജനങ്ങളും ഈ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ
അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *