ഗവ: മാപ്പിള വി.എച്ച് .എസ് .എസ് ന് കുടിവെള്ള യൂനിറ്റ് നൽകി

കൊയിലാണ്ടി: ഗവ: മാപ്പിള വി.എച്ച് .എസ് .എസ് ന് കുടിവെള്ള യൂനിറ്റ് നൽകി. കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ പൂർവ്വ വിദ്യാർത്ഥിയായ എൻ. ഷമീജ് പിതാവ് എ.അബ്ദുള്ള ഇഖ്ലാസ് ൻ്റെ സ്മരണാർത്ഥം ഒരു കുടിവെള്ള യൂനിറ്റ് നൽകി. 150 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ പ്യൂരിഫെയർ പി.ടി.എ പ്രസിഡണ്ട് എ.അസീസ് മാസ്റ്റർ വിദ്യാലയത്തിന് സമർപ്പിച്ചു.

ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എ.സതീദേവി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി. പ്രകാശൻ, പി.ടി എ ഭാരവാഹികളായ ഷിബുന, ഷൗക്കത്ത്, അസീബ്, അബ്ദുൾ ഖാദർ, ഷഫീർ, അനസ് എന്നിവർ സംസാരിച്ചു.


