കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രാമായണ കാഴ്ചയൊരുക്കി. പുത്രകാമേഷ്ടി മുതല്‍ പട്ടാഭിഷേകം വരെയുള്ള 18 മുഹൂര്‍ത്തങ്ങളുടെ രംഗഭാഷ്യമാണ് അരങ്ങില്‍ നിറഞ്ഞത്. ഭരതാഞ്ജലി മധുസൂദനന്‍, ലക്ഷ്മണന്‍ കൂടത്തില്‍, ശ്രീഹരി എന്നിവരാണ് അരങ്ങിലെത്തിയത്.