ഗര്‍ഭിണിയായ യുവതിയും മകളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വടക്കഞ്ചേരി: ഗര്‍ഭിണിയായ യുവതിയും ഒന്‍പതു വയസ്സുള്ള മകളും വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കിഴക്കഞ്ചേരി സ്വദേശിനി അനിത(30) മകള്‍ ദിയ(9) എന്നിവരാണ് മരിച്ചത്.
അനിതയെ തൂങ്ങി മരിച്ച നിലയിലും ദിയയെ തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ജോലിക്കു പോയിരിക്കുകയായിരുന്ന അച്ഛന്‍ ജോസ് ഒട്ടേറെ തവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. വീട്ടിലെത്തി അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മകളെയും കൊച്ചു ണകളെയും മരിച്ച നിലയില്‍ കണ്ടത്.

സംഭവ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജോസിന്റെ ഭാര്യ ഫിലോമിന പനി ബാധിച്ച് ആശുപത്രിയിലാണ്. വിദേശത്ത് നേഴ്സായ അനിത പ്രസവത്തിനായാണ് നാട്ടിലെത്തിയത്. നാലു മാസം ഗര്‍ഭിണിയായിരുന്നു. വൈക്കം സ്വദേശി സുനീഷാണ് ഭര്‍ത്താവ്. ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി.

