ഗണിത ശാസ്ത്രമേളയിൽ തിരുവങ്ങൂർ എച്ച്. എസ്. എസ്. ചാമ്പ്യന്മാരായി

കൊയിലാണ്ടി: മടപ്പള്ളിയിൽ നട ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര മേളയിൽ 70 പോയിന്റുമായി തിരുവങ്ങൂർ എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. ജെറിറ്റ് സ്പാരി (സ്റ്റിൽ മോഡൽ), ഭഗീരഥ് സ്വരാജ് (സിംഗിൾ പ്രൊജക്ട്), കെ.എസ്.സിദ്ധാർത്ഥ് (പസിൽ), എം.ശ്രീലക്ഷ്മി എന്നിവർ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.
