ഖാദി തൊഴിലാളി യൂണിയൻ (CITU) കോഴിക്കോട് ജില്ലാ സമ്മേളനം
ബാലുശേരി: ഖാദി വ്യവസായത്തിൽ ഭാഗികമായ യന്ത്ര വൽക്കരണം നടത്തി തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കണമെന്ന് ഖാദി ഗ്രാമ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഖാദി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ. കെ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, ഖാദി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ഷിബിൻ, ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ. രാജൻ, ഇസ്മയിൽ കുറുമ്പൊയിൽ, ആർ. രഘു, എം. ദേവി, കെ. ഇന്ദിര, എ. പി. ശ്രീജ എന്നിവർ സംസാരിച്ചു.

എ. കെ പത്മനാഭൻ (പ്രസിഡണ്ട്), പി കെ രാജൻ, എം ദേവി, എൻ പത്മിനി, എ പി ശ്രീജ (വൈസ് പ്രസിഡന്റുമാർ), ടി കെ ലോഹിതാക്ഷൻ (ജനറൽ സെക്രട്ടറി), കെ ഇന്ദിര, എം ലക്ഷ്‌മി, സജിത ചേളന്നൂർ (സെക്രട്ടറിമാർ), ആർ രഘു (ട്രഷറർ) ഭാരവാഹികളായി എ്നനിവരെ തെരെഞ്ഞെടുത്തു.


