കണ്ണോത്ത് യുപി സ്കൂളിന് സമീപം ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

കോടഞ്ചേരി: കോടഞ്ചേരി ഈങ്ങാപ്പുഴ റോഡില്‍ കണ്ണോത്ത് യുപി സ്കൂളിന് സമീപം ബസ് മറിഞ്ഞ് 15 പേര്‍ക്ക് നിസാര പരിക്കേറ്റു. നൂറു മീറ്റര്‍ അകലെ മറ്റൊരു ബസും അപകടത്തില്‍പ്പെട്ടെങ്കിലും ആര്‍ക്കും പരിക്കില്ല.
ഈങ്ങാപ്പുഴയില്‍ നിന്ന് കോടഞ്ചേരിക്ക് വരികയായിരുന്ന സ്നേഹതീരം ബസാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ അപകടത്തില്‍പ്പെട്ടത്. കണ്ണോത്ത് യുപി സ്കൂളിന് സമീപം ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിക്കുകയായിരുന്നു. മറിയുന്നതിനിടയില്‍ മീപത്തെ തെങ്ങിലും പ്ലാവിലും തട്ടി നിന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. യാത്രക്കാരെ കോണി ഉപയോഗിച്ചാണ് താഴെ ഇറക്കിയത്.

പരിക്കേറ്റ കണ്ടക്ടറെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.
ഇതേ റൂട്ടില്‍ കണ്ണോത്ത് കാളിറാവ് റോഡ് ജംഗ്ഷനില്‍ വൈകിട്ട് നാലോടെ സ്വകാര്യ ബസ് മണ് തിട്ടയില്‍ ഇടിച്ചു. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. കോടഞ്ചേരിയില്‍ നിന്ന് ഈങ്ങാപ്പുഴയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡിന് വീതിയില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. കുപ്പായക്കോട് കൈപ്പുറം വഴി ഗതാഗതം തിരിച്ചു വിട്ടു.

