കർഷകസംഘം പന്തലായനി വില്ലേജ് സമ്മേളനം

കൊയിലാണ്ടി : കേരള കർഷകസംഘം പന്തലായനി വില്ലേജ് സമ്മേളനം ജില്ലാ പ്രസിഡണ്ട് പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഗേൾസ് സ്‌കൂളിൽ മാരംവള്ളി നാരായണൻ നഗറിൽ നടന്ന സമ്മേളനത്തിൽ വില്ലേജ് പ്രസിഡണ്ടും നഗരസഭാ ചെയർമാനുമായ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു.
സി.പി.ഐ.എം.ഏരിയാ കമ്മിറ്റി അംഗം ടി. കെ. ചന്ദ്രൻ മാസ്റ്റർ, നഗരസഭാ കൗൺസിലർ പി. കെ. രാമദാസൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പി. കെ. ഭരതൻ സ്വാഗതം പറഞ്ഞു.
സമ്മേളനം പി. കെ. ഭരതൻ (പ്രസിഡണ്ട്), എം. നാരായണൻ മാസ്റ്റർ (സെക്രട്ടറി, പി. ചന്ദ്രശേഖരൻ (ട്രഷറർ) എന്നിങ്ങനെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

