കർഷകസംഘം എസ്. ബി. ഐയ്ക്കുമുന്നിൽ മാർച്ച് നടത്തി

കൊയിലാണ്ടി: 500, 1000 രൂപ കറൻസികൾ പിൻവലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ മോദി സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ കേരള കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മറ്റി നേതൃത്വത്തിൽ കൊയിലാണ്ടി എസ്. ബി. ഐ ബ്രാഞ്ചിനു മുന്നിലേക്ക് മാർച്ച് നടത്തി. കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. യു. കെ. ഡി അടിയോടി അധ്യക്ഷത വഹിച്ചു. സി. പ്രഭാകരൻ, ടി.കെ കുഞ്ഞിക്കണാരൻ, എ. അപ്പു, ശാന്ത കളമുളളക്കണ്ടി, പി.കെ ഭരതൻ തുടങ്ങിയവർ സംസാരിച്ചു. എ. എം സുഗതൻ സ്വാഗതം പറഞ്ഞു.
