KOYILANDY DIARY.COM

The Perfect News Portal

കൗൺസിലർമാർക്കു സ്വീകരണം നൽകി

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയിലെ ഒൻപതാം വാർഡ് കോൺഗ്രസ്സ് സമ്മറ്റിയുടെ നേതൃത്വത്തിൽ കൗൺസിലർമാർക്ക് സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു. കൊല്ലം നരിമുക്കിൽ ചെർന്ന പരിപാടി കെ.പി.സി.സി സെക്രട്ടറി അഡ്വ: കെ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മറ്റി പ്രസിഡന്റ് സുരേഷ് വി.പി അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ: കെ. പ്രവീൺകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം വി.ടി സുരേന്ദ്രൻ, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം യു. രാജീവൻമാസ്റ്റർ, ഐ.പി രാജേഷ്, അഡ്വ: കെ വിജയൻ, രാജേഷ് കീഴരിയൂർ, വി.വി സുധാകരൻ, നടേരി ഭാസ്‌ക്കരൻ, പി.ടി ഉമേന്ദ്രൻ, ഒ.കെ ബാലൻ, പി.കെ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു. ബജീഷ് തരംഗിണി സ്വാഗതവും പുളിക്കുൽ രാജൻ നന്ദിയും പറഞ്ഞു.

Share news