ക്ഷേത്ര ഭണ്ഡാരത്തില് സംഭാവനയിട്ടു തിരിച്ചു കയറിയ ക്ലീനര്‍ ബസ്സിനടിയില്‍പ്പെട്ടു മരിച്ചു

കോഴിക്കോട്: ക്ഷേത്ര ഭണ്ഡാരത്തില് സംഭാവനയിട്ട് തിരികെ വന്നു ബസ്സില്‍ കയറുന്നതിനിടെ പിടിവിട്ട് അതേ ബസ്സിനടിയില്‍പ്പെട്ടു ക്ലീനര്‍ മരിച്ചു. ബേപ്പൂര്‍ മാറാട് ചുള്ളിയാം വളവളപ്പ് കാരിയത്ത് ഷീദയുടെ മകന് മുഹമ്മദ് അന്‍ഷാദാ (22)ണ് മരിച്ചത്. ബേപ്പൂര്‍ – കോഴിക്കോട് സിറ്റി റൂട്ടിലോടുന്ന “ബാബ’ബസ്സിലെ ക്ലീനറാണ്.വെള്ളിയാഴ്ച രാവിലെ 8. 40ന് ബേപ്പൂര്‍ ഫിഷിങ്ങ് ഹാര്‍ബര്‍ ജംങ്ഷനിലായിരുന്നു അപകടം.
പാതയോരത്തെ ക്ഷേത്ര ഭണ്ഡാരത്തില് പതിവുപോലെ പണം നിക്ഷേപിച്ച് വേഗത്തിലെത്തി ബെല്ലടിക്കുന്നതിനിടെ തെന്നി വീണ് യുവാവിന്റെ ശരീരത്തിലൂടെ പിന്‍ചക്രം കയറിയിറങ്ങിയതായാണ് പരിസരവാസികളില്‍ നിന്നറിവാകുന്നത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസ് ബേപ്പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

