ക്ലബ് അരീക്കരയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി
കൊയിലാണ്ടി: അരിക്കുളം നടുവത്തൂർ റോഡ് ഡ്രൈഡേ ദിനാചരണത്തിൻ്റെ ഭാഗമായി ക്ലബ് അരീക്കരയുടെ അംഗങ്ങൾ മഴക്കാല പൂർവ്വ ശുചീകരണം നടത്തി. അരിക്കുളം പഴയ റേഷൻകട മുതൽ നടുവത്തൂർ നടുവിലടുത്ത് മുക്ക് വരെ റോഡിനിരുവശവുമുള്ള കാടുകൾ വെട്ടിയും മാലിന്യങ്ങൾ നീക്കം ചെയ്തു ശുചീകരണ പ്രവർത്തികൾക്ക് നേതൃത്വം നൽകി. പ്രവർത്തകരായ ദേവരാജ് തോട്ടോളി, ഭരത് ചന്ദ്രൻ ചിത്തിര, ഹരീഷ് ബാബു കോട്ടമഠം എന്നിവർ നേതൃത്വം നല്കി.

