കോൺഗ്രസ് നേതൃത്വത്തിൽ കെ. റെയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കോൺഗ്രസ് നേതൃത്വത്തിൽ കെ. റെയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന കെ. റെയിൽ പ്രതിരോധ സദസ്സ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും പരിസ്ഥിതിയെ തകർത്തും സംസ്ഥാനത്തെ വൻ കടക്കെണിയിലാക്കിയും നടപ്പാക്കുന്ന കെ-റെയിൽ പദ്ധതി കേരളത്തിൻ്റെ നന്ദിഗ്രാമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പദ്ധതി നടപ്പാക്കിയാൽ സി.പി.എമ്മിന് ബംഗാളിലെ അവസ്ഥവരുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. ടി.ടി. ഇസ്മായിൽ, എൻ.വി. ബാലകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, വി.വി. സുധാകരൻ, വി.ടി. സുരേന്ദ്രൻ എന്നിവർഎന്നിവർ സംസാരിച്ചു.


