കോവിഡ് പ്രധിരോധം: CKGMHSS 50000 രൂപ കൈമാറി
കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രധിരോധ പ്രവർത്തനത്തിലേക്കായി സി. കെ. ജി. എം. എച്ച്. എസ്.എസ്. സ്റ്റാഫ് അസോസിയേഷൻ സമാഹരിച്ച അരലക്ഷം രൂപ (50000) മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാറിന് സി. കെ. ജി. എം. എച്ച്. എസ്.എസ് പ്രിൻസിപ്പൽ ശ്യാമള ടീച്ചർ കൈമാറി. ചടങ്ങിൽ സി. കെ. ജി. എം. എച്ച്. എസ്. എസ് ഹെഡ്മാസ്റ്റർ സുരേഷ്ബാബു, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം കെ മോഹനൻ, സ്റ്റാഫ് സെക്രട്ടറി സതീഷ് ബാബു, സജീവൻ മാസ്റ്റർ, വിപിൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

