KOYILANDY DIARY.COM

The Perfect News Portal

കോവിഡ് പ്രതിരോധ പ്രവർത്തനം: ബിരിയാണി ചലഞ്ചുമായി യൂത്ത് കെയർ മുത്താമ്പി

കൊയിലാണ്ടി: മുത്താമ്പി – കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ധനശേഖരണർഥം യൂത്ത് കെയർ മുത്താമ്പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ കാപ്പാട് സ്നേഹതീരം അന്തേവാസികൾക്ക് സ്നേഹവിരുന്നൊരുക്കി. പരിപാടി ഡിസിസി പ്രസിഡണ്ട്‌ യൂ. രാജീവൻ ഉൽഘടനം ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ നാട്ടിലെ സേവനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് രൂപീകരിച്ച യൂത്ത് കെയർ മുത്തമ്പിയുടെ പ്രവർത്തകർ ഇതിനോടകം തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. അണുനശീകരണ പ്രവർത്തനങ്ങളിലും, കോവിഡ് രോഗികൾക്ക് വാഹന അസൗകര്യം മറി കടക്കാൻ വാഹനമൊരുക്കിയും, മുത്താമ്പി പാലം വൃത്തിയാക്കിയും സേവനമേഖലയിൽ യൂത്ത് കെയർ മുത്താമ്പി സജീവമായി.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൂവായിരത്തോളം പേർക്ക് ഒരുക്കിയ ബിരിയാണി ചലഞ്ചിന്  റാഷിദ്‌ മുത്താമ്പി, നിതിൻ നടേരി, അസീസ് ആണാറത്, സൂരജ് തയ്യപുറത്ത് അമ്മത് അറഫ, റഷീദ് സി. പി., റിഷാൽ നടേരി, ജാസി എം. കെ., മുഹമ്മദ്‌ നിഹാൽ, റഹീസ് കുന്നാനാരി,ഷാജു മഞ്ഞളാട് കുന്നുമ്മൽ, ബാബു പുതിയോട്ടിൽ, പുതുക്കുടി നാരായണൻ കോട്ടക്കൽ മീത്തൽ ഷാജി, ബഷീർ എരപുനം തുടങ്ങി യവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *