കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കായികമേള തുടങ്ങി

കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കായികമേള കൊയിലാണ്ടി സ്റ്റേഡിയത്തില്‍ തുടങ്ങി. നാദാപുരം, താമരശ്ശേരി, വടകര, കോഴിക്കോട് ഹെഡ് ക്വാര്‍ട്ടേഴ്സ് എന്നി നാല് സബ്ബ് ഡിവിഷനിലെ 300 പോലീസുകാരാണ് കായികമേളയില്‍ പങ്കെടുക്കുന്നത്. 60 ഇനങ്ങളില്‍ മത്സരം നടക്കും.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് പാസ്റ്റില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിക്കുകയും ദീപശിഖ കൊളുത്തുകയും ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് വി. സുന്ദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് എം.കെ. പുഷ്കരന്, വടകര അഡ്മിന്സ്ട്രേഷന് ഡിവൈ.എസ്.പി. ഇസ്മയില്‍, നാദാപുരം ഡിവൈ.എസ്.പി. വി.കെ. രാജു, ഡി.സി.ആര്.ബി. ഡിവൈ.എസ്.പി. മൊയ്തീന്‍കുട്ടി, കുറ്റിയാടി ഡിവൈ.എസ്.പി. വി.പി. സജീവന്, കൊയിലാണ്ടി സി.ഐ. കെ. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും ഭാരവാഹികളായ എം. സുനില്‍, കെ.പി. സുനില്‍ കുമാര്‍. അഭിലാഷ്, സുദര്ശനന്, മധു കറുപ്പത്ത്, കൊയിലാണ്ടി എസ്.ഐ. സി.കെ. രാജേഷ് എന്നിവരും പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ മുതല്‍ മത്സരം തുടങ്ങും.

