കോഴിക്കോട് DMO ഓഫീസിൽ ജനപ്രതിനിധികളുടെ കുത്തിയിരിപ്പു സമരം

കൊയിലാണ്ടി: തിരുവങ്ങൂർ CHC യിലെ ഡോക്ടറേയും സ്റ്റാഫിനേയും പിൻവലിച്ച DMOയുടെ നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡി.എം.ഒ ഓഫീസിൽ ജനപ്രതിനിധികളുടെ കുത്തിയിരിപ്പു സമരം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ .എം. ശോഭ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമൻമാരായ പി.പി. രമണി, കെ.സി.ഗീത, മെമ്പർ മാരായ വിജയൻ കണ്ണഞ്ചേരി, വി. വി. മോഹനൻ, ഷാഹിനസ് ബി, HM C അംഗം പ്രസാദ് എന്നിവരാണ്
കോഴിക്കോട് ഡി.എം.ഒ ഓഫീസിൽ കുത്തിയിരിപ്പു സമരം ആരംഭിച്ചിരിക്കുന്നത്.
