കോഴിക്കോട് ജില്ലയിലെ CPI(M) മേഖല യോഗങ്ങൾ

കോഴിക്കോട് > ജില്ലയില്‍ സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സംയുക്ത യോഗം 14, 15 തിയ്യതികളില്‍ ചേരും. 14ന് രാവിലെ 10ന് കൊയിലാണ്ടി മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, ബാലുശേരി എന്നീ ഏരിയകളില്‍ നിന്നുള്ളവരും പകല്‍ മൂന്നിന് വടകര ടൌണ്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മല്‍ ഏരിയകളില്‍ നിന്നുള്ളവരും പങ്കെടുക്കണം.
15ന് രാവിലെ 10ന് മുക്കം മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ ചേരുന്ന യോഗത്തില്‍ തിരുവമ്പാടി, താമരശേരി, കുന്നമംഗലം ഏരിയകളില്‍ നിന്നുള്ളവരും പകല്‍ മൂന്നിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ചേരുന്ന യോഗത്തില്‍ ഫറോക്ക്, കോഴിക്കോട് നോര്‍ത്ത്, സൌത്ത്, ടൌണ്‍, കക്കോടി ഏരിയകളില്‍ നിന്നുള്ളവരും പങ്കെടുക്കണം.
നേരത്തെ 12, 13 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ച യോഗം 14, 15 തിയ്യതികളിലേക്ക് മാറ്റിയതാണ്. എല്ലാ യോഗങ്ങളിലും പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി പങ്കെടുക്കും.

