കോഴിക്കോട്: ഗവ ആര്‍ട്സ് കോളേജിലെ യൂണിയന്‍ ഓഫീസിന് നേരെ ആക്രമണം

കോഴിക്കോട്: ഗവ ആര്‍ട്സ് കോളേജിലെ യൂണിയന്‍ ഓഫീസിന് നേരെ ആക്രമണം. ചുവരെഴുത്തുകള്‍ നശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ക്യാമ്പസ് ഫ്രന്റ് എന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. ഇന്നലെ രാത്രിയോടെ ആണ് കോളേജിലെ യൂണിയന്‍ ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലെ എസ്‌എഫ്‌ഐ യുടെ ചുമരെഴുത്തുകള്‍ നശിപ്പിക്കുകയും ചെഗുവേര യുടെ പോസ്റ്റര്‍ വികൃതമാകുകയും ചെയ്തു.
കോളേജിന്റെ ചുമരുകളില്‍ വാണിംഗ് എന്ന് നീല കളറില്‍ എഴുതി വെച്ചിട്ടുമുണ്ട്. സംഭവത്തിന് പിന്നില്‍ ക്യാമ്പസ് ഫ്രന്റ് ആണെന്നു എസ് എഫ് ഐ ആരോപിച്ചു. കോളേജിലെ എന്‍ ജി ഓ യൂണിയന്റെ കൊടികളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോളേജില്‍ പ്രധിഷേധ പ്രകടനം നടത്തി. പുറത്തു നിന്ന് ഒരു സംഘം എത്തിയാണ് ആക്രമണം നടത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറയുന്നു. കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

