KOYILANDY DIARY

The Perfect News Portal

കോഴിക്കോട് അന്താരാഷ്ട്രചലച്ചിത്രമേളയ്ക്ക് തുടക്കമായി

കോഴിക്കോട്: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്​പര്യത്തിന്റെ കഥ പറഞ്ഞ ഒറ്റാല്‍ എന്ന സിനിമയോടെ കോഴിക്കോട് അന്താരാഷ്ട്രചലച്ചിത്രമേളയുടെ പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനത്തിനു തുടക്കമായി. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മാനാഞ്ചിറ മൈതാനത്താണ് പ്രദര്‍ശിപ്പിച്ചത്.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അധ്യക്ഷയായി. എം.കെ. മുനീര്‍ എം.എല്‍.എ., മൃണ്‍മയി ജോഷി, ചെലവൂര്‍ വേണു, കമാല്‍ വരദൂര്‍, കെ.ജെ. തോമസ്, എം.സി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.  ദിവസവും വൈകീട്ട് ആറിനാണ് മാനാഞ്ചിറയില്‍ പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനം തുടങ്ങുക.

ഇന്ന്‌ മജീദ് മജീദി സംവിധാനം ചെയ്ത ‘ദി കളര്‍ ഓഫ് പാരഡൈസ്’ ആണ് പ്രദര്‍ശിപ്പിക്കുക. പ്രതിനിധികള്‍ക്കുവേണ്ടിയുള്ള പ്രദര്‍ശനം ഇന്ന്  രാവിലെ ഒമ്പതുമുതല്‍ ടാഗോര്‍ തിേയറ്ററില്‍ നടക്കും. വൈകീട്ട് 5.15-ന് സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *