കോരപ്പുഴ ഗവ: യു.പി സ്‌ക്കൂളിൽ പൂർവ്വ വിദ്യാർഥിയുടെ ഓർമ്മക്കായി ജൈവ വൈവിധ്യോദ്യാനം

കൊയിലാണ്ടി: കോരപ്പുഴ ഗവ: യു.പി സ്‌ക്കൂളിൽ 1994-95 ബാച്ചിലുളള വിദ്യാർത്ഥികളിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഷിംനയുടെ ഓർമ്മക്കായി ജൈവ വൈവിധ്യോദ്യാനം ഒരുക്കി. കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ ജവഹർ മനോഹർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.ടി സോമൻ അദ്ധ്യക്ഷത വഹിച്ചു.
പന്തലായനി ബി.പി.ഒ എം. ജി ബൽരാജ്, പഞ്ചായത്തംഗം കണ്ടിയിൽ ശ്രീജ, എസ്.എസ്.ജി ചെയർമാൻ ബാലകൃഷ്ണൻ മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായി സജിൻ കുമാർ, ഒമർ ഷെരീഫ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വത്സൻ പി. സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് എം. ദിനകരൻ നന്ദിയും പറഞ്ഞു.

