കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ അഖണ്ഡ നൃത്താർച്ചന

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവംബർ
19 ന്അഖണ്ഡ നൃത്താർച്ചന നടത്തുന്നു. രാവിലെ 6 മുതൽ വൈകീട്ട് 6 മണി വരെയാണ് നൃത്താർച്ചന നടത്തുക. ഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങൾ തുള്ളൽ, കേരളനടനം, നങ്ങ്യാർ കൂത്ത് എന്നിവയും അവതരിപ്പിക്കാം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ക്ഷേത്ര കമ്മിറ്റി ഓഫീസിൽ നിന്നും അപേക്ഷാ ഫോറം വാങ്ങി. നവംബർ10 ന് മുമ്പായി പൂരിപ്പിച്ച അപേക്ഷാ ഫോറം ക്ഷേത്രം ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്. 9947272 173 എന്ന നമ്പറിൽ ബന്ധപ്പെടണം.

