കോതമംഗലം അയ്യപ്പക്ഷേത്രത്തില്‍ പുനപ്രതിഷഠാ മഹോത്സവം

കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തില്‍ പുതുക്കിപണിഞ്ഞ ശ്രീകോവിലില്‍ ഭഗവാന്റെയും ഉപദേവതമാരുടെയും പുനപ്രതിഷഠാ മഹോത്സവം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ തന്ത്രി രാകേഷ് മുഖ്യകാര്‍മികത്വം വഹിച്ചു.
മേല്‍ശാന്തി എം.എസ്.സജി, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.പി.വിനോദ്, വൈസ്. പ്രസി. ടി.വി.പ്രമോദ്, സെക്രട്ടറി ദിലീഷ് മണമല്‍, ജോ.സെക്ര. വി.എം.ശിവദാസന്‍, ട്രഷ. കെ.എ.ഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് മഹാപ്രസാദ ഊട്ട് നടന്നു.
