കോണ്‍ഗ്രസ് ഭവന് കെ. മുരളീധരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: കാപ്പാട് അങ്ങാടിയില്‍ നിര്‍മിച്ച കോണ്‍ഗ്രസ് ഭവന് കെ. മുരളീധരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എ.ടി. അബ്ദുള്‍ഖാദര്‍, കെ.പി. ഹുസൈന്, തെക്കേവളപ്പില്‍ മാധവി എന്നിവരെ ആദരിച്ചു. എം.സി. മമ്മത്കോയ അധ്യക്ഷത വഹിച്ചു.
മുന്‍മന്ത്രി പി.കെ.കെ. ബാവ, കെ.പി.സി.സി. ഭാരവാഹികളായ എന്‍. സുബ്രഹ്മണ്യന്, കെ.പി. അനില്‍കുമാര്‍, അഡ്വ. കെ. പ്രവീണ്‍കുമാര്‍, ബ്ലോക്ക് പ്രസിഡന്റ് വി.വി. സുധാകരന്, സി.വി. ഉമ്മര്‍ പാണ്ടികശാലക്കല്‍, ഇക്ബാല്‍ തങ്ങള്‍, എ.ടി. അബൂബക്കര്‍, പി.പി. ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

