കോട്ടയത്ത് കാണാതായ നവവരന്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പുനലൂര്‍: കോട്ടയത്ത് കാണാതായ നവവരന്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പുനലൂരില്‍ നിന്നും 20 കിലോമീറ്റര്‍ മാറി ചാലിയക്കര എന്ന സ്ഥലത്ത് നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് പറയുന്നു.
പ്രണയ വിവാഹത്തിന്റെ പേരിലാണ് കോട്ടയത്ത് നവവരനെ തട്ടിക്കൊണ്ടുപോയത്. അര്‍ധരാത്രി വീടാക്രമിച്ചാണ് വരനെയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചു. പത്തനാപുരം സ്വദേശിയായ കെവിന്‍ പെണ്‍കുട്ടിയെ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

കോട്ടയത്ത് ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കോട്ടയത്തെ ഹോസ്റ്റലില്‍ താമസിപ്പിച്ചു. പെണ്‍കുട്ടിയുടെ സഹോദരനും സംഘവും മൂന്നു വാഹനങ്ങളില്‍ എത്തിയാണ് വീട്ടില്‍ കയറി കെവിനെ തട്ടിക്കൊണ്ടുപോയത്. കുമാരനല്ലൂര്‍ സ്വദേശിയാണ് കെവിന്‍.




