കോട്ടകടവ് മണലൂറ്റുന്നതുമായി ബന്ധപ്പെട്ട് തഹസിൽദാരും സംഘവും പരിശോധന നടത്തി

കൊയിലാണ്ടി: പയ്യോളി കോട്ടകടവ് അഴിമുഖത്ത് അനധികൃതമായി വ്യപകമായ മണലൂറ്റുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി തഹസിൽദാർ പി പ്രേമന്റ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഇന്ന് കാലത്ത് പരിശോധന നടത്തി. റവന്യൂ സംഘത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാരും, പയ്യോളി പോലീസും ഉണ്ടായിരുന്നു.
പൂലർച്ചെ അഞ്ചോടെയായിരുന്നു പരിശോധന. വ്യാപകമായ പരാതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ഫൈബർ വള്ളങ്ങളിലടക്കം ഇവിടെ നിന്നും മണൽ ഊറ്റുന്നതായാണ് പരാതി. അഴിമുഖത്തുള്ള മണൽ എടുക്കാൻ മാത്രമെ അനുമതിയുള്ളതെങ്കിലും ഇതിന്റെ മറവിൽ വ്യാപകമായ മണലൂറ്റാണ് നടക്കുന്നത്. ഇതിനു പിന്നിൽ വൻ മണൽ മാഫിയയാനുള്ളതെന്നാണ് പറയുന്നത്. തഹസിൽദാർ ഇത് സംബന്ധിച്ച് പോർട്ട് അധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കും.

