കൊല്ലത്ത് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു; നാലു കുട്ടികള്‍ക്ക് പരിക്ക്

കൊല്ലം: പത്തനാപുരത്ത് സ്കൂള്‍ ബസ് മതിലിലിടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പത്തനാപുരം വിളക്കുടിയിലാണ് സംഭവം. സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ബസ് ജീവനക്കാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. പുനലര്‍ താലൂക്ക് സമാജം സ്കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
