കൊല്ലത്ത് യുവാവ് ട്രയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: കൊല്ലം ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചാക്കാല വടക്കേതിൽ വീട്ടിൽ അഭിഷേക് ചന്ദ്രനാണ് (28) മരിച്ചത്. ശരീരത്തിൽ നിന്നും തല വേർപെട്ട നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പയ്യോളി ഡോഗ് സ്‌കോഡിലെ ജാക്കോ എന്ന പോലീസ് നായയാണ് തല കണ്ടെടുത്തത്. കീഴരിയൂർ, തുറയൂർ പഞ്ചായത്തുകളിലെ ഗ്രേഡ് വൺ ഓവർസിയറാണ്. അഭിഷേക് ചന്ദ്രൻ ആലപ്പുഴ സ്വദേശിയാണ്.
കൊയിലാണ്ടി എസ്.ഐ കെ. കെ രാജേഷ് കുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടം ചെയ്യാനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

