KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ടൗണിൽ റോഡിലേക്ക് ചരിഞ്ഞ വൻമരം മുറിച്ചുമാറ്റുന്നു

കൊയിലാണ്ടി:  അപകടകരമാം വിധം റോഡിലേക്ക് ചരിഞ്ഞ വൻമരം മുറിച്ചുമാ റ്റുന്നു. ഇതേതുടർന്ന്‌ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതടസ്സമുണ്ടായി. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി വിവിധസ്ഥലങ്ങളിൽ വാഹനഗതാഗതം തിരിച്ചുവിട്ടു. പാവങ്ങാട്, പയ്യോളി, കൊയിലാണ്ടി എന്നിവിടങ്ങളിൽ വെച്ചാണ് ഗതാഗതം തിരിച്ചുവിട്ടത്. കഴിഞ്ഞവർഷം ജൂണിൽ തൊട്ടടുത്തുള്ള  മറ്റൊരുമരം കടപുഴകി വീണ് വൻനാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ആസമയത്തുതന്നെ ഈമരവും മുറിച്ചുമാറ്റണമെന്ന്‌ ആവശ്യമുയർന്നിരുന്നു. എന്നാൽ സാങ്കേതികകാര്യങ്ങൾ പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറി. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മരംമുറിക്കാനുള്ള നടപടികൾ തുടങ്ങിയത്.

വടകരയിൽനിന്നെത്തിയ  അഗ്നിശമന സേന, വടകര ഡി.വൈ.എസ്.പി പ്രദീപ് തോട്ടത്തിൽ, എൻ.എച്ച്. എ.ഇ ഷിനി, തഹസിൽദാർ കെ.എ മോഹൻകുമാർ, വിയ്യൂർ വില്ലേജ് ഓഫീസർ ടി. ബാലകൃഷ്ണൻ, കൊയിലാണ്ടി എസ്.ഐ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, നഗരസഭാ ചെയർമാൻ കെ. സത്യൻ, വൈസ്‌ ചെയർപേഴ്‌സൺ വി.കെ പത്മിനി, നഗരസഭാ പ്രതിപക്ഷനേതാവ് യു. രാജീവൻ, നാട്ടുകാർ തുടങ്ങിയവർ നേതൃത്വം നൽകി.  രാത്രി 9 മണിയോടുകൂടി വർക്ക് നിർത്തിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇന്നലെ വൈകീട്ട് 5 മണി മുതൽ ആരംഭിച്ച മരം മുറി ഇന്ന് കാലത്ത് മുതൽ വീണ്ടും ആരംഭിച്ചിരിക്കയാണ്. ഇതേ തുടർന്ന് വീണ്ടും ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുയാണ്.

Share news