KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ടൗണിലെ ബസ്സ് സ്‌റ്റോപ്പ് മാറ്റി സ്ഥാപിച്ചത് ജനങ്ങൾക്ക് ആശ്വാസമായി

കൊയിലാണ്ടി > ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന കൊല്ലം ടണിലെ തെക്ക് ഭാഗത്തേക്കുള്ള ബസ്സ് സ്റ്റോപ്പ് മാറ്റിയത് ജനങ്ങൾക്ക് വലിയ ആശ്വാസമായി. കൊയിലാണ്ടി നഗരസഭയിലെ പത്താം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് ബസ്സ് സ്റ്റോപ്പ് ടൗണിൽ നിന്ന്  നൂറ്‌ മീറ്റർ ആകലെ റേഷൻ ഷാപ്പിനടുത്ത് പൂതുതയി നിർമ്മിച്ചിട്ടുള്ളത്. കൊല്ലം ടൗണിലെ ഓട്ടോറിക്ഷാ സ്‌ററാന്റിന് ചേർന്നായിരുന്നു ബസ്സ് സ്‌റ്റോപ്പ് ഉണ്ടായിരുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളായി വാഹനങ്ങളുടെ ബാഹുല്യംകൊണ്ട് യാത്രക്കാർ നന്നേ വിഷമിക്കുകയായിരുന്നു. ദേശീയപാതയിലൂടെ പോകുന്ന ദീർഘദൂര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ട് മണിക്കൂറുകളാണ് കൊല്ലം ടൗണിൽ കുരുങ്ങിക്കിടക്കാറുള്ളത്. അടിന്തര ആവശ്യങ്ങളായ ആംബുലൻസ് മറ്റ് ആശുപത്രി വാഹനങ്ങൾ, സ്‌കൂൾ വിദ്യാർത്ഥികൾ എല്ലാം ശപിക്കുന്ന സ്ഥലമായി കൊല്ലം മാറിയിരുന്നു. കൊല്ലം നെല്ല്യാടി റോഡിൽ ഗെയ്റ്റ് അടച്ചുകഴിഞ്ഞാൽ നിമിഷ നേരംകൊണ്ടുണ്ടാകുന്ന വാഹനങ്ങളുടെ നീണ്ടനിര സിവിൽ സ്‌റ്റേഷൻ വരെ കാണുന്നത് നിത്യ സംഭവമായിരുന്നു. ബസ്സ് സ്റ്റോപ്പ് മാറ്റിയതിനെതിരെ വ്യാപാരി വ്യവസായി സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. അവർ രാഷ്ട്രീയ പാർട്ടികളുടെ സഹായം അഭ്യർത്ഥിച്ച് പ്രത്യേക യോഗവും വിളിച്ചു ചേർത്തിരുന്നു. ബസ്സ് സ്‌റ്റോപ്പ് മാറ്റിയാൽ ബിസിനസ്സിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചിലരുടെ അഭിപ്രായം. അതല്ല ബസ്സ്‌സ്റ്റോപ്പ് മാറ്റിയത്‌കൊണ്ട് ടൗണിന് കൂറേ കൂടി വികസനം സാധ്യമാകുമെന്നാണ് പൊതു വിലയിരുത്തൽ. സ്റ്റോപ്പ് മാറ്റത്തിന് കൊയിലാണ്ടി ട്രാഫിക് പോലീസിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്ന് പത്താം വാർഡ് വികസനസമിതി പ്രവർത്തകർ പറഞ്ഞു. പ്രതിഷേധമുണ്ടെങ്കിലും സ്റ്റോപ്പ് മാറ്റിയതോട്കൂടി കൊല്ലം ടൗണിലെ ഗതാഗത കുരുക്കിന് താൽക്കാലിക പരിഹാരമായിരിക്കുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *