കൊല്ലം ചിറ ജലകന്യക ശില്പം അനാഛാദനം നാളെ

കൊയിലാണ്ടി: മുഖം മിനുക്കി സുന്ദരിയാവുന്ന കൊല്ലം ചിറയ്ക്ക് തിലക ചാർത്തായി ജലകന്യക ശില്പം പൂർത്തിയായി. അനാഛാദനം എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഞായറാഴ്ച വൈകീട്ട് നിർവ്വഹിക്കും. യുവ ശിൽപി ദീപേഷ് കൊല്ലവും സംഘവുമാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. കൈയിലെ ശംഖിൽ ശുദ്ധജലം ഒഴുകുന്ന നിലയിൽ നിൽക്കുന്ന പതിനൊന്ന് അടി ഉയരമുള്ള ശിൽപമാണ് പൂർത്തിയായത് രണ്ടാഴ്ചയായി വിശ്രമമില്ലാതെയാണ് ദീപേഷും സംഘവും. ശിൽപ നിർമ്മാണം തുടങ്ങിയിട്ട്.
ദിപേഷിനൊപ്പം സുനിൽ കുമാർ, ലിനീഷ് പൂക്കാട്, മഹേഷ് പന്തലായനി എന്നിവരാണ് നിർമ്മാണത്തിന് സഹായികൾ. സിമൻറ്, കമ്പി, ഇഷ്ടിക, മണൽ തുടങ്ങിയവ ഉപയോഗിച്ചാണ് ശിൽപം നിർമ്മിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയെയും അതിജീവിക്കുന്നതാണ് നിർമ്മാണ വൈഭവം. 3.27 കോടി രുപ ചിലവഴിച്ചാണ് കൊല്ലം ചിറ നവീകരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. നബാർഡിന്റെ പദ്ധതിയിൽ നിന്നാണ് ഫണ്ട് അനുവദിച്ചത്. 12 ഏക്കറയോളം വിസ്തീർണ്ണമുളള കൊല്ലം ചിറ പ്രദേശത്തെ പ്രധാന ജല സ്രോതസ്സാണ്. നവീകരണത്തിന്റെ ഭാഗമായി ചിറയുടെ ചുറ്റിലും ടൈൽ പാകി. നടപ്പാത നിർമ്മിച്ച് കൈവരിയും, മതിലും നിർമിക്കുന്നുണ്ട്.

ഞായറാഴ്ചച വൈകിട്ട് നടക്കുന്ന ചടങ്ങിൽ കെ ദാസൻ എം.എൽ. എ. അദ്ധ്യക്ഷ വഹിക്കും. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ദേവസ്വം കമ്മീഷണർ കെ.മുരളി, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും.

