KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ ചുറ്റു വിളക്ക്എഴുന്നള്ളിപ്പ്

കൊയിലാണ്ടി: മണ്ഡല മാസത്തിൻ്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച നടന്ന വാദ്യമേളങ്ങളോടെയുളള ചുറ്റു വിളക്ക്എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. മണ്ഡല മാസത്തിൽ നാല് വെള്ളിയാഴ്ചകളിലാണ് പകൽ ചുറ്റുവിളക്ക് എഴുന്നള്ളിപ്പുണ്ടാവുക. കൊരയങ്ങാട് വാദ്യസംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു ചെണ്ടമേളം: വൈകീട്ട് ഗണപതി, ഭഗവതി ക്ഷേത്രങ്ങളിൽ കാർത്തിക വിളക്കുകൾ തെളിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *