കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ രാമായണ മാസാചരണം

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി 17 മുതൽ ആഗസ്റ്റ് 16 വരെ കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഗണപതിഹോമം, ഭഗവതിസേവ, എന്നിവയ്ക്ക് പുറമെ എല്ലാ ദിവസവും ശിവാനന്ദിനി സേതു റാമിന്റെ നേതൃത്വത്തിൽ രാമായണ പാരായണം.
ജൂലായ് 17ന് കാലത്ത് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 18 ന് ശാക്തേയ ഗേവതി ക്ഷേത്രത്തിൽ മുചുകുന്ന് പുരുഷോത്തമ പണിക്കരുടെ നേതൃത്വത്തിൽ താംബൂലപ്രശ്നം, ജൂലായ് 21ന് ഞായറാഴ്ച വൈകീട്ട് 7ന് പി.എസ്.മോഹനൻ കൊട്ടിയൂർ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം, 28ന് അജീഷ് നമ്പ്യാക്കൽ നടത്തുന്ന പ്രഭാഷണം, ആഗസ്ത് 4 ന് യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായിരാമായണ പ്രശ്നോത്തരി മത്സരം, ആഗസ്റ്റ് 11 ന് ഞായറാഴ്ച രാവിലെ ക്ഷേത്ര മേൽശാന്തി മൂടുമന ഇല്ലം നാഗരാജ് നമ്പൂതിരിയുടെ കാർമികത്വത്തിൽ നവഗ്രഹ പൂജ, രാത്രി 7 ന് കലാ ക്ഷേത്രം വിദ്യാർത്ഥികളുടെ വിവിധ കാ പരിപാടികളും അരങ്ങേറും.

