കൊരയങ്ങാട് കലാക്ഷേത്രം വാർഷികാഘോഷം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാ സ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ പുതിയ ബാച്ചിലേ ക്കുള്ള പ്രവേശനോൽസവും, വിജയദശമി ആഘോഷവും, വിദ്യാർത്ഥികളുടെ കലാപ്രകടനവും, 8 ന് ചൊവ്വാഴ്ച വിജയദശമി ദിവസം രാവിലെ കൊരയങ്ങാട് ക്ഷേത്ര മൈതാനിയിൽ കലാക്ഷേത്ര പരിസരത്ത് ആഘോഷിക്കും.
വിദ്യാർത്ഥികളുടെ അരങ്ങേറ്റവും, വിവിധ കലാപ്രകടനങ്ങളും അരങ്ങേറും. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

