കൊയിലാണ്ടി RSS കേന്ദ്രത്തിൽ നിന്ന് ആയുധശേഖരം പിടിച്ചെടുത്തു

കൊയിലാണ്ടി: ആർ. എസ്. എസ്. അക്രമ താണ്ഡവം നടത്തിയ പുളിയഞ്ചേരി വിയ്യൂർ പ്രദേശത്ത് നിന്ന് ആയുധശേഖരം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കെ. ടി. എസ്. വായനശാലയിൽ ഇരച്ചുകയറി സി.പി.ഐ(എം) ലോക്കൽ സെക്രട്ടറി കെ. ടി. സിജേഷ് ഉൾപ്പെടെ 7 പ്രവർത്തകരെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചിരുന്നു.
തുടർന്ന് ഇരു വിഭാഗങ്ങളിലെയും വീടുകൾ അക്രമിക്കുകയും സംഘർഷ സാധ്യത നിലനിൽക്കുകയും ചെയ്യുന്നതിനിടയിലാണ് ഇന്നലെ വൈകീട്ട് ആർഎസ്.എസ് കേന്ദ്രമായി വിയ്യൂർ എൽ .പി. സ്‌കൂളിന് സമീപമുള്ള ഓവുചാലനടിയിൽ ഒളിപ്പിച്ചനിലയിൽ പോലീസ് ആയുധങ്ങൾ കണ്ടെത്തിയത്.

വടിവാൾ, ദണ്ഡ, ഇരുമ്പ് പൈപ്പ് എന്നിവയാണ് പിടിച്ചെടുത്തത്. സി.ഐ. കെ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൾ എസ്.ഐ. ഷിജു എബ്രഹാം, എസ്. ഐ. വിജീഷ്, ഗ്രേഡ് എസ്.ഐ. കെ. ബാബുരാജ് എ്‌നനിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആയുധശേഖരം പിടിച്ചെടുത്തത്.

