കൊയിലാണ്ടി ഹാർബർ കേന്ദ്രീകരിച്ചുളള മത്സ്യബന്ധനവും മത്സ്യ വ്യാപാരവും 31 വരെ നിർത്തിവെക്കും
കൊയിലാണ്ടി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കുവാൻ അരയ സമാജങ്ങളുടെ കൂട്ടായ്മയായ തീരദേശ ഹിന്ദു സംരക്ഷണ സമിതിയും പള്ളിക്കമ്മിറ്റിയും തീരുമാനിച്ചു. കൊയിലാണ്ടി ഹാർബർ കേന്ദ്രീകരിച്ചുള്ള മത്സ്യ ബന്ധനവും മത്സ്യ വ്യാപാരവും മാർച്ച് 31 വരെ നിർത്തിവെക്കുമെന്ന് തീരദേശ ഹിന്ദു സംരക്ഷണ സമിതി പ്രസിഡന്റ് പി.കെ.ജോഷി അറിയിച്ചു.
ഹാർബർ 3 1വരെ അടച്ചിടാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മൽസ്യമേഖല ഇപ്പോൾ തന്നെ നിശ്ചലമാണ്. തൊഴിലാളികൾ പട്ടിണിയിലാണെങ്കിലും സർക്കാർ നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കും.
