കൊയിലാണ്ടി സ്റ്റേഡിയം നവീകരണ പ്രവൃത്തി ഫിബ്രവരിയിൽ ആരംഭിക്കും

കൊയിലാണ്ടി: സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും ഉദ്യോഗസ്ഥരും കെ. ദാസൻ എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി. ചർച്ചയുടെ ഭാഗമായി പ്രാഥമിക എസ്റ്റിമേറ്റും രൂപരേഖയും തയ്യാറാക്കി. ഡ്രസ്സ് ചെയ്ഞ്ചിംഗ് റൂം, ബാത്ത് റൂം, ഓവുചാൽ, ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തൽ, പുതിയ ഗെയിറ്റ് സ്ഥാപിക്കൽ എന്നീ വർക്കുകളാണ് നവീകരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുന്നതിന് തീരുമാനമായത്.
ഫിബ്രവരി മാസം വർക്ക് ആരംഭിച്ച് ഏപ്രിൽ മാസത്തിൽ പൂർത്തീകരിക്കുവാനാകുമെന്നാണ് കരുതുന്നത്. ജില്ലാ സപോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ. ജെ. മത്തായി, സിക്രട്ടറി പ്രേമൻ തറവട്ടത്ത്, ഊരാളുങ്കൽ സൊസൈറ്റി എഞ്ചിനീയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

