KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണനെ സസ്പെൻ്റ് ചെയ്ത നടപടിയിൽ പോലീസ് സേനയിൽ ആതൃപ്തി

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണനെ സസ്പന്റ് ചെയ്ത നടപടിയിൽ പോലീസ് സേനയിൽ ആതൃപ്തി. പോലീസ് ജോലിക്കിടയിൽ കടുത്ത മാനസിക സംഘർഷങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ തന്റെ കീഴുദ്യോഗസ്ഥനെ സംരക്ഷിച്ചു എന്ന് പറഞ്ഞാണ് സ് സ്പൻഷൻ. അയാൾക്കെതിരെയുള്ള പരാതിയിൽ വിശദമായ അന്വേഷണം നടന്നു വരുമ്പോഴാണ് കൃത്യവിലോപം കാണിച്ചു എന്ന കാരണം കാണിച്ച് സസ്പന്റ് ചെയ്തത്. ഇത് പോലീസ് സേനയെ പ്രതികൂലമായി ബാധിക്കും.

കൊയിലാണ്ടിയിൽ ക്രമസമാധാനം കുറ്റമറ്റതാക്കാനും .ജനമൈത്രി പോലീസ് സംവിധാനം നല്ല നിലയിൽ നടത്താനും ‘കൊയിലാണ്ടി യെ മികച്ച സ്റ്റേഷനാക്കി മാറ്റാനും.ഇദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചത്. തുമ്പില്ലാതിരുന്ന ഊരള്ളൂർ ഐ ഷയുടെ മരണം, ചെറിയമങ്ങാട് പ്രമോദ് വധം, അത്തോളി ചന്ദ്രൻ വധം തുടങ്ങിയ കേസുകൾമികച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കാനും സാധിച്ചത് ഉണ്ണികൃഷ്ണന്റെ അന്വേഷണ മികവാണ്. ഈ കാരണത്താലാണ് കൂടത്തായി കൊലപാതക പരമ്പരകേസിലെ മാത്യു മഞ്ചാടിയിൽ കൊലപാതക കേസന്വേഷണ സംഘത്തിൽ ചേർത്തതും. ഈ കേസ്അന്വേഷിക്കാൻ അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തത്.

ഈ കേസിന്റെ അന്വേഷണത്തിന് ഡി.ജി.പി.യിൽ നിന്നും ഗുഡ് സർവീസ് എൻട്രി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കെ, ഉണ്ണികൃഷ്ണണനെ സസ്പന്റ് ചെയ്ത ഉത്തരവിറങ്ങിയത്. സംഭവത്തിൽ പോലീസ് സേനയിൽ കടുത്ത അതൃപ്തി ഉള്ളതായാണ് വിവരം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *