KOYILANDY DIARY

The Perfect News Portal

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, കൊയിലാണ്ടി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓൺലൈൻ പഠനത്തിൻ്റെ വിശാല സാദ്ധ്യതകളെക്കുറിച്ചും, വിദ്യാർത്ഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും നടന്ന ചർച്ചക്ക് പാലക്കാട് ഡയറ്റ് സീനിയർ ലക്ചറർ ഡോ: വി.ടി ജയറാം നേതൃത്വം നൽകി.
കുട്ടികളോട് സംസാരിക്കാൻ സമയം കണ്ടെത്തണമെന്നും, സ്ക്രീൻ ടൈമിനേക്കാൾ ഫാമിലി ടൈം വർദ്ധിപ്പിക്കണമെന്നും അവൻ്റെ കൂട്ടുകാരെപ്പറ്റി അറിയണമെന്നും, അവരുടെ മാറ്റം കൃത്യമായി മനസ്സിലാക്കണമെന്നും, അവർക്ക് ഉത്തരവാദിത്വം നൽകി വീട്ടുകാര്യങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും, അവർക്ക് കളിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കണമെന്നും അതിലൂടെ ജയവും പരാജയവും അറിയണമെന്നും, മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാതെ അവൻ്റെ കഴിവിനെ വളർത്തിയെടുത്ത് ഉത്തമ പൌരനാക്കി മാറ്റണമെന്നും രക്ഷിതാക്കളുമായി നടത്തിയ ചർച്ചയിൽ ഡോ: വി.ടി ജയറാം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ നിന്ന് ഭാരതത്തിലേക്കുള്ള മാറ്റമാണ് പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ നടപ്പിലാക്കാൻ പോകുന്നതെന്നും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ഭാരതത്തിനെ ലോകത്തിൻ്റെ നിറുകയിൽ എത്തിക്കാമെന്നും അതിന് പഞ്ചാംഗ ശിക്ഷണത്തെ മുറുകെ പിടിക്കണമെന്നും പരിപാടിയിൽ അദ്ധ്യക്ഷl വഹിച്ച ഭാരതീയ വിദ്യാനികേതൻ കോഴിക്കോട് ജില്ലാ അക്കാദമിക് കൺവീനർ  പി.കെ പ്രമോദ് കുമാർ പറഞ്ഞു. ഹെഡ്മാസ്റ്റർ കെ കെ മുരളി സ്വാഗതവും, ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *