KOYILANDY DIARY.COM

The Perfect News Portal

തകർന്ന റെയിൽവെസ്റ്റേഷൻ ലിങ്ക് റോഡ് ഓട്ടോ തൊഴിലാളികൾ ഗതാഗതയോഗ്യമാക്കി

ഓട്ടോ തൊഴിലാളികൾക്ക് ബിഗ് സല്യൂട്ട്.. കൊയിലാണ്ടി: പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്രപോലും ദുഷ്ക്കരമായ കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡ് ഒട്ടോ തൊഴിലാളികളുടെ ശ്രമഫലമായി ഗതാഗതയോഗ്യക്കി. കഴിഞ്ഞ നിരവധി വർഷങ്ങളായി ഈ റോഡ് തകർന്നടിഞ്ഞിട്ട്. റെയിൽവെയുടെയും നഗരസഭയുടെയും അതിർത്തി പ്രദേശവുമാണിത്. തർക്കമാണ് ഈ ദുരവസ്ഥയ്ക്ക് ഇടയാക്കിയതെന്നാണ് മനസിലാക്കുന്നത്. പലപ്പോഴായി അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപമുള്ള ഓട്ടോ സ്റ്റാൻ്റിലെ ഒരു കൂട്ടം തൊഴിലാളികളാണ് ഈ നന്മ പ്രവർത്തനവുമായി രംഗത്തിറങ്ങിയത്.

ഇതോടെ നാട്ടുകാർക്കും മറ്റ് വാഹനങ്ങൾക്കും ഇത് വലിയൊരു അനുഗ്രഹമായി മാറി. പലപ്പോഴായി ഓട്ടോകളും ബൈക്കുകളും ഇവിടെ അപകടത്തിൽപ്പെടുന്നതും സർവ്വ സധാരണമാണ്. പലർക്കും പരിക്കേൽക്കുകയുണ്ടായി. ശക്തമായ മഴ പെയ്താൽ ചളിവെള്ളം ചവിട്ടി വേണം മറുകണ്ടം കടക്കാൻ ദിവസവും റെയിൽവെ സ്റ്റേഷനിലേക്കും സമീപത്തുള്ള സ്കൂളുകളിലേക്കുമുള്ള യാത്രക്കാരും വിദ്യാർത്ഥികളുമടക്കം ആയിരക്കണക്കിന് വരുന്ന കാൽനടയാത്രക്കാരുടെ പ്രധാന റോഡാണിത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *